
സ്വന്തം ലേഖകൻ
കുമരകം: കോട്ടയം കുമരകം റോഡിൽ വാഹനാപകടം. ഇന്നലെ വൈകുന്നേരം ആന്പക്കുഴിയിൽ നിയന്ത്രണം വിട്ട കാർ നാല് ഇരുചക്ര വാഹനങ്ങളാണ് ഇടിച്ച് തകർത്തത്. ആന്പക്കുഴിയിലെ വർക്ക് ഷോപ്പിനു മുന്നിൽ വച്ചിരുന്ന മുന്നു ബൈക്കുകൾ ഇടിച്ചിട്ട കാർ മുന്പിൽ പോയ സ്കൂട്ടർ യാത്രികനെയും ഇടിച്ച് റോഡരികിലെ ഭിത്തിയിൽ ഇടിച്ചു നിന്നു.
സ്കൂട്ടർ യാത്രികനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുമരത്തും പരിസരങ്ങളിലുമുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഏറെയും കാറുകൾ നിയന്ത്രണം വിട്ടുണ്ടാകുന്നവയാണെന്നും കാർ ഡ്രൈവർമാർ മദ്യപിച്ച് ഡ്രൈവ് ചെയ്യുന്നതും ഉറങ്ങിപ്പോകുന്നതുമാണ് സംഭവങ്ങൾക്ക് കാരണമെന്നും ദൃക്സാക്ഷികൾ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുമരകം റോഡിൽ അപകടങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ അധികാരികൾ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം. മദ്യപിച്ചും ഫോണിൽ സംസാരിച്ചുമുള്ള ഡ്രൈവിംഗ് ഒഴിവാക്കാനും നടപടി വേണമെന്ന് ഇവർ ആവശ്യപ്പെട്ടു.