കോട്ടയം നഗരമധ്യത്തിൽ സിഎംഎസ് കോളേജിന് സമീപം അർദ്ധരാത്രിയിൽ ആംബുലൻസ് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചു കയറി; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Spread the love

കോട്ടയം: നഗര മധ്യത്തിൽ സിഎംഎസ് കോളജിനു സമീപം ട്രാൻസ്ഫോർമറിലേക്ക് ആംബുലൻസ് ഇടിച്ചു കയറി.

അടൂരിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് രോ​ഗിയുമായി എത്തിയ ആംബുലൻസാണ് പുലർച്ചെ ചാലുകുന്ന് ജംഗ്ഷന് സമീപമുള്ള ട്രാൻസ്ഫോർമറിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിച്ചു കയറിയത്.

അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റിട്ടുണ്ട്. ആംബുലൻസിൽ ഉണ്ടായിരുന്നു രോഗിയെ മറ്റൊരു വാഹനം വിളിച്ചുവരുത്തി ആശുപത്രിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group