
കൊല്ലം : കൊല്ലം ചടയമംഗലത്ത് മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. എതിരെ വന്ന രണ്ടുകാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയും ഇതിലൊരു കാർ സമീപത്തുകൂടെ പോയ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.
ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരിക്ക് പരിക്കുണ്ട്. ഇവരെ കടയ്ക്കലിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



