മിനി ബസ് ട്രക്കിലേക്ക് ഇടിച്ചു കയറി ; ഏഴ് സ്ത്രീകൾ ഉൾപ്പെടെ 13 തീർഥാടകർ മരിച്ചു ; ; അപകടത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്ക് ; ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഹവേരി: കർണാടകയിലെ ഹവേരിയിൽ മിനി ബസ് ട്രക്കിൽ ഇടിച്ച് 13 പേർ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ശിവമോഗയിൽ നിന്ന് ബെല​ഗാവി യല്ലമ്മ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകരാണ് അപകടത്തിൽപ്പെട്ടത്.

വെള്ളിയാഴ്ച നാല് മണിയോടെയായിരുന്നു അപകടം. നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേക്ക് മിനി ബസ് ഇടിക്കുകയായിരുന്നു. മരിച്ചവരിൽ ഏഴ് പേർ സ്ത്രീകളാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നി​ഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group