
കൊച്ചി: മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എറണാകുളം കടമറ്റത്ത് ദേശീയ പാതയിലാണ് അപകടമുണ്ടായത്.ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക്, എതിരെ വന്ന മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ഇന്ന് രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്. തൊഴിലാളികളെ കൊണ്ടുപോകുന്ന മിനി ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ വൈദ്യുതി പോസ്റ്റ് മറിഞ്ഞിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ച യുവാവിന് മുപ്പത് വയസില്‍ താഴെയാണ് പ്രായമെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബൈക്കിന്റെ ആർസി അഡ്രസ് കോഴിക്കോടാണ്.