ചെങ്ങന്നൂർ മുളക്കുഴയിൽ മൂന്നു കാറുകൾ കൂട്ടിയിടിച്ച് അ‌പകടം; തിരുവനന്തപുരം സ്വദേശി മരിച്ചു

Spread the love

 

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ മുളക്കുഴയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അ‌പകടം. അ‌പകടത്തിൽ തിരുവനന്തപുരം സ്വദേശിയായ ശ്രീകാന്ത് (32) മരിച്ചു. ചിൻമയ യൂണിവേഴ്സിറ്റിയിലെ മീഡിയ മാനേജറാണ് ശ്രീകാന്ത്.

ശനിയാഴ്ച രാത്രി 11.30ന് എംസി റോഡിൽ മുളക്കുഴ സിസി പ്ലാസയ്ക്കു സമീപമായിരുന്നു അപകടം.പിറവത്തുനിന്നു തിരുവനന്തപുരത്തേക്കു പോയ ശ്രീകാന്തിന്റെ കാറും, എതിരെയെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ എതിർ ദിശയിലേക്കു തിരിഞ്ഞ ശ്രീകാന്തിന്റെ കാറിൽ പിന്നാലെ വന്ന മറ്റൊരു കാറും ഇടിക്കുകയായിരുന്നു.മൂന്നു കാറുകളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group