ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞ് അപകടം: നിരവധി പേര്‍ക്ക് പരിക്ക്

Spread the love

ഇടുക്കി: ഇടുക്കി മാങ്കുളത്ത് മിനി ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ നിരവധി പേർക്ക് പരിക്ക്. വിരിപാറ ഇല്ലിച്ചുവട് ഭാഗത്താണ് അപകടമുണ്ടായത്.

video
play-sharp-fill

രണ്ടുകുട്ടികള്‍ വാഹനത്തിന് അകത്ത് കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു.
പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനം ആണ് അപകടത്തില്‍ പെട്ടത്. 24 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. റോഡിന് അരികിലായി തലകീഴായിട്ടാണ് ബസ് മറിഞ്ഞത്.