കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണു സ്ത്രീ മരിച്ചു ; കമ്പംമെട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ക്ക് പരിക്ക് !

Spread the love

സ്വന്തം ലേഖകൻ

കുട്ടിക്കാനം: കുട്ടിക്കാനത്തിന് സമീപം വളഞ്ഞാങ്ങനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളില്‍ മണ്ണിടിഞ്ഞു വീണു സ്ത്രീ മരിച്ചു വളഞ്ഞങ്ങാനത്താണ് നിർത്തിയിട്ടിരുന്ന കാറിൽ മൺതിട്ടയും പാറയും ഇടിഞ്ഞു വീണ് അപകടമുണ്ടായത്.

ഇന്ന് വൈകുന്നേരം 7. 30 ഓടു കൂടിയാണ് അപകടം സംഭവിച്ചത്.പാഞ്ചാലിമേട് ടൂറിസം കേന്ദ്രത്തിൽ സന്ദർശനം കഴിഞ്ഞു വന്ന കമ്പംമെട്ട് പോലീസ് സ്റ്റേഷനിലെ സിപിഒ വിപിൻ, ഭാര്യ കട്ടപ്പന പോലിസ് വനിതാ ഹെൽപ്പ് ഡസ്ക്ക് ഉദ്യോഗസ്ഥ അനുഷ്ക, ഇവരുടെ എട്ടു മാസം പ്രായമള്ള ലക്ഷ്യ,5 വയസ് പ്രായയമുള്ള ആദവ്, ഭാര്യാ മാതാവ് ഷില, വീട്ടുജോലിക്കാരി സോമിനി എന്നിവരാണ് അപകടത്തിൽ പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ ജോലിക്കാരി സോമിനിയാണ് മരണപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ വളഞ്ഞങ്ങാനം വളവിൽ നിർത്തിയിട്ടിരുന്ന സമയം റോഡ് സൈഡിലെ മൺതിട്ടയും പാറയും ഇടിഞ്ഞ് കാറിന് മുകളിലേക്ക് വീണാണ് അപകടം സംഭവിച്ചത്. നാട്ടുകാരുടെയും പീരുമേട് പോലീസ് ഫയർഫോഴ്സ് എന്നിവരുടെയും നേതൃത്വത്തിൽ പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.