
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്ക്. രാവിലെ എട്ടുമണിയോടെ കമ്പംമെട്ട് – വണ്ണപ്പുറം സംസ്ഥാനപാതയില്‍ ഇടത്തറമുക്കിന് സമീപമാണ് അപകടമുണ്ടായത്.
നെടുങ്കണ്ടം മേഖലയിലേക്ക് തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
അമിത വേഗതയില്‍ എത്തിയ വാഹനം വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുള്ള ഏലത്തോട്ടത്തിലേക്ക് പതിക്കുകയായിരുന്നു. കുത്തിറക്കത്തില്‍ 50 മീറ്ററോളം ഊർന്നിറങ്ങിയ വാഹനം മരത്തില്‍ ഇടിച്ചാണ് നിന്നത്. വാഹനത്തില്‍ ഉണ്ടായിരുന്ന സ്ത്രീ തൊഴിലാളികള്‍ക്കാണ് പരുക്കേറ്റത്. ഇവരെ തൂക്കുപാലത്തും നെടുങ്കണ്ടത്തുമുള്ള സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തെക്കേമുറി അനീഷിന്റെ ഏലത്തോട്ടത്തിലേക്കാണ് വാഹനം പതിച്ചത്. മേഖലയില്‍ ക്രാഷ് ബാരിയറുകളുടെ അഭാവം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറുമാസത്തിനിടെ അതിർത്തി മേഖലയില്‍ അപകടത്തില്‍ പെടുന്ന പതിനെട്ടാമത്തെ തൊഴിലാളി വാഹനമാണ് ഇത്.



