ജോലി കഴിഞ്ഞ് മടങ്ങവെ അപകടം; ബൈക്ക് മതിലില്‍ ഇടിച്ച്‌ മുന്‍ സൈനികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖിക

കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങവെ സഞ്ചരിച്ച ബൈക്ക് മതിലില്‍ ഇടിച്ച്‌ മുന്‍ സൈനികന്‍ മരിച്ചു.

കിഴക്കോത്ത് തൈക്കിലാട്ട് കുയില്‍തൊടികയില്‍ ദിലീപ് കുമാര്‍ (40) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം.
സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിയായി ജോലി നോക്കുകയായിരുന്നു ദിലീപ്.

അപകടം നടന്ന ഉടനെ തന്നെ ദിലീപ് കുമാറിനെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

15 വര്‍ഷത്തോളം ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ച ദിലീപ് ജമ്മു കാശ്മീര്‍, ഉത്തര്‍ പ്രദേശ്, ഗോവ തുടങ്ങിയ സ്ഥലങ്ങളില്‍ സൈനികസേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം മുൻപാണ് സൈന്യത്തില്‍ നിന്ന് വിരമിച്ചത്.

മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു. മക്കള്‍: ആര്യന്‍, അലിയ. പിതാവ് : തൈക്കിലാട്ടു കരുണാകരന്‍. അമ്മ: സാവിത്രി.