video
play-sharp-fill

ഓട്ടോയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറടക്കം അഞ്ച് പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ അഞ്ച് വയസുള്ള കുട്ടിയും ; ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു

ഓട്ടോയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് അപകടം ; ഓട്ടോ ഡ്രൈവറടക്കം അഞ്ച് പേർക്ക് പരിക്ക് ; പരിക്കേറ്റവരിൽ അഞ്ച് വയസുള്ള കുട്ടിയും ; ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു

Spread the love

ചേർത്തല: ഓട്ടോയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം അഞ്ച് പേർക്ക് പരിക്ക് എന്ന് വിവരങ്ങൾ. ദേശീയപാത തിരുവിഴ കവലയ്ക്ക് കിഴക്കുവശം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ചേർത്തലയിൽ കോഴിവളം ഇറക്കിയശേഷം കായിപ്പുറത്തേയ്ക്ക് പോകുകയായിരുന്ന പിക്കപ്പ് വാനും, ചെറുവാരണം പുത്തനമ്പലം ഭാഗത്ത് നിന്ന് കണിച്ചുകുളങ്ങര ക്ഷേത്രത്തിലേയ്ക്ക് പോയ ഓട്ടോയുമാണ് ഇടിച്ചത്.

കണ്ണങ്കര സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേർക്കാണ് പരിക്ക് പറ്റിയത്. അതിൽ അഞ്ച് വയസുള്ള കുട്ടിയുമുണ്ട്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറും സ്ത്രീകളും റോഡിലേയ്ക്ക് തെറിച്ച് വീണു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകൾക്ക് തലയ്ക്കും, കാലുകൾക്കും പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.