അപകടം നിറഞ്ഞ റോഡുകളിലെ അശ്രദ്ധമായ ഡ്രൈവിങ്ങ്; ഏറ്റുമാനൂരിൽ ഇന്നലെ മാത്രം ഉണ്ടായത് മൂന്നപകടങ്ങൾ ; ഒരാൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഏ​​റ്റു​​മാ​​നൂ​​ര്‍: ഏ​​റ്റു​​മാ​​നൂ​​രി​​ലും ആ​​റു​​മാ​​നൂ​​രി​​ലു​​മാ​​യി ഇ​​ന്ന​​ലെ മൂ​​ന്ന് വാ​​ഹ​​നാ​​പ​​ക​​ട​​ങ്ങ​​ള്‍. ഒ​​രാ​​ള്‍​​ക്ക് പ​​രി​​ക്ക്. ഏ​​റ്റു​​മാ​​നൂ​​ര്‍-​പൂ​​ഞ്ഞാ​​ര്‍ സം​​സ്ഥാ​​ന പാ​​ത​​യി​​ല്‍ ഷ​​ട്ട​​ര്‍ ക​​വ​​ല​​യ്ക്കു സ​​മീ​​പം ഇ​​ന്ന​​ലെ നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​റു​​ക​​ള്‍ ത​​മ്മി​​ല്‍ കൂ​​ട്ടി​​യി​​ടി​​ച്ചാ​ണ് അ​​പ​​ക​​ട​മു​ണ്ടാ​യ​ത്. കാ​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന കി​​ട​​ങ്ങൂ​​ര്‍ പ​​ഞ്ചാ​​യ​​ത്ത് മു​​ന്‍ പ്ര​​സി​​ഡ​​ന്‍റ് അ​​പ്പ​​ച്ച​​ന്‍ പാ​​റ​​ത്തൊ​​ട്ടി​​യി​​ലി​​ന് (61) പ​​രി​​ക്കേ​​റ്റു. അ​​പ്പ​​ച്ച​​ന്‍ ഓ​​ടി​​ച്ചി​​രു​​ന്ന കാ​​ര്‍ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് അ​​ഞ്ച് അ​​ടി താ​​ഴ്ച​​യി​​ലേ​​യ്ക്ക് മ​​റി​​ഞ്ഞു.

എ​​തി​​ര്‍​​ദി​​ശ​​യി​​ല്‍ വ​​ന്ന വ​​നി​​താ ഡോ​​ക്ട​​ര്‍ ഓ​​ടി​​ച്ചി​​രു​​ന്ന കാ​​റി​​ലെ എ​​യ​​ര്‍​​ബാ​​ഗ് പ്ര​​വ​​ര്‍​​ത്തി​​ച്ച​​തി​​നാ​​ല്‍ അ​​വ​​ര്‍ പ​​രി​​ക്കി​​ല്ലാ​​തെ ര​​ക്ഷ​​പെ​​ട്ടു. ഇ​​രു​​വ​​രെ​​യും തെ​​ള്ള​​ക​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. അ​​പ്പ​​ച്ച​​ന്‍റെ കാ​​ലി​​ന് ഒ​​ടി​​വു​​ണ്ട്. അ​​പ​​ക​​ട​സ​​മ​​യ​​ത്ത് അ​​തു​​വ​​ഴി വ​​ന്ന കേ​​ര​​ളാ കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ടമ്പ​​നും ജോ​​മോ​​ന്‍ ഇ​​രു​​പ്പ​​ക്കാ​​ട്ടും ചേ​​ര്‍​​ന്ന് കാ​​റി​​ന്‍റെ ഗ്ലാ​​സ് ത​​ക​​ര്‍​​ത്താ​​ണ് അ​​പ്പ​​ച്ച​​നെ പു​​റ​​ത്തെ​​ടു​​ത്ത​​ത്. ര​​ക്ഷാ​​പ്ര​​വ​​ര്‍​​ത്ത​​ന​​ത്തി​​നി​​ടെ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പ​​ന്‍റെ കൈ​​ക്കു മു​​റി​​വേ​​റ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏ​​റ്റു​​മാ​​നൂ​​ര്‍ വൈ​​ക്കം റോ​​ഡി​​ല്‍ വി​​ല്ലേ​​ജ് ഓ​​ഫീ​​സി​​ന് സ​​മീ​​പം കെ​എ​​സ്‌ആ​​ര്‍​​ടി​​സി ബ​​സ് വാ​​നി​​ലി​​ടി​​ച്ചാ​​ണ് അ​​പ​​ക​​ടം ഉ​​ണ്ടാ​​യ​​ത്. ഓ​​വ​​ര്‍​​ടേ​​ക്ക് ചെ​​യ്യു​​ന്ന​​തി​​നി​​ട​​യി​​ല്‍ ബ​​സി​​ന്‍റെ പി​​ന്‍​​വ​​ശം വാ​​നി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. അ​​പ​​ക​​ട​​ത്തി​​ല്‍ ആ​​ര്‍​​ക്കും പ​​രി​​ക്കി​​ല്ല.

ഏ​​റ്റു​​മാ​​നൂ​​ര്‍ അ​​യ​​ര്‍​​ക്കു​​ന്നം റോ​​ഡി​​ല്‍ ആ​​റു​​മാ​​നൂ​​രി​​ന് സ​​മീ​​പം അ​​പ​​ക​​ട വ​​ള​​വി​​ല്‍ കാ​​റു​​ക​​ള്‍ കൂ​​ട്ടി​​യി​​ടി​​ച്ചു. രാ​​വി​​ലെ എ​​ട്ടോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. വാ​​ഹ​​ന​​യാ​​ത്ര​​ക്കാ​​ര്‍ പ​​രി​​ക്കേ​​ല്‍​​ക്കാ​​തെ ര​​ക്ഷ​​പ്പെ​​ട്ടു. കാ​​റു​​ക​​ള്‍​​ക്ക് ചെ​​റി​​യ കേ​​ടു​​പാ​​ടു​​ക​​ളു​​ണ്ട്.