സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാതെ ഓട നിർമ്മാണം ; കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഓടയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്

Spread the love

കോഴിക്കോട് :  എരഞ്ഞിപ്പാലത്ത് നിർമ്മാണം നടക്കുന്ന സ്ഥലത്ത് സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയില്ല, സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ ഓടയിൽ  വീണു.

video
play-sharp-fill

മാനാഞ്ചിറ- മലാപ്പറമ്പ് റോഡിൽ നിർമ്മാണം നടക്കുന്ന ഓടയിലേക്കാണ് യാത്രക്കാരൻ വീണത്. അപകടത്തിന്റെ്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഒളവണ്ണ സ്വദേശി നിസാറിനാണ് പരിക്കേറ്റത്.

സ്കൂട്ടറിന് മുമ്പിലായി ഒരു കാറുണ്ടായിരുന്നു. കാർ ഇടതുഭാഗത്തേക്ക് ഇന്റിക്കേറ്ററിട്ട് തിരിയുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ ബ്രേക്ക് ചെയ്ത‌പ്പോൾ റോഡിലെ മണലിൽ തെന്നി സ്കൂട്ടർ ചെരിഞ്ഞുവീഴുകയും യാത്രികൻ തെറിച്ച് ഓടയിലേക്ക് വീഴുകയായിരുന്നു. യാതൊരു മുൻകരുതലുമില്ലാതെയാണ് ഓടയുടെ പ്രവൃത്തി നടക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടയുടെ കൂർത്ത കമ്പികൾ തള്ളിനിൽക്കുന്ന സ്ഥിതിയുണ്ട്. ഇതിൽ തട്ടി നിസാറിന്റെ കൈയ്ക്ക് മുറിവുപറ്റിയിട്ടുണ്ട്. തല കുത്തിയാണ് നിസാർ ഓടയിലേക്ക് വീഴുന്നത്. ഹെൽമറ്റ് ഇട്ടതിനാൽ തലയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.