
വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടം ; ആറുപേര്‍ക്ക് പരിക്കേറ്റെന്ന് പ്രാഥമിക നിഗമനം
പാലക്കാട്: കോട്ടായി പെരുംകുളങ്ങര ക്ഷേത്രോത്സവത്തിനിടെ വെടിക്കെട്ട് അപകടം. ആറുപേര്‍ക്ക് പരിക്കേറ്റെന്നാണ് പ്രാഥമിക നിഗമനം.
രാത്രി 9.45ഓടെയാണ് അപകടം. വെടികെട്ടിന്റെ അവസാനം വെടിപ്പുരയ്ക്ക് തീപിടിക്കുകയായിരുന്നു. സമീപമുള്ള മാടത്തിന് തീപ്പിടിച്ച് പൊട്ടിത്തെറിക്കുകയും ഇവിടെയുള്ള ഓട് തെറിച്ചുവീഴുകയുമായിരുന്നു. ഓട് തെറിച്ച് വീണാണ് പലര്‍ക്കും പരിക്കേറ്റത്.
Third Eye News Live
0