ഒഴുക്കിൽപെട്ട് മൂന്ന് മരണം; രണ്ട് വിദ്യാര്‍ത്ഥികളും മധ്യവയസ്കനും മരിച്ചു

Spread the love

പാലക്കാട്: ഇന്നലെ രണ്ടിടങ്ങളിലായി ഒഴുക്കിൽപെട്ട് മൂന്ന് മരണം. മീനാക്ഷിപുരം കമ്പാലത്തറ ഡാമിൽ രണ്ട് വിദ്യാർത്ഥികളും മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമിൽ മധ്യവയസ്കനായ ഒരാളുമാണ് ഒഴുക്കിൽപ്പെട്ടു മരിച്ചത്.

ചിറ്റൂർ കമ്പാലത്തറ ഡാമിൽ പ്ലസ്ടു ക്ലാസിൽ ഒരുമിച്ച് പഠിച്ച എട്ടംഗ സംഘം വൈകീട്ട് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.പുതുനഗരം കുളത്തുമേട് സ്വദേശി കാർത്തിക്ക്, ചിറ്റൂർ അണിക്കോട് സ്വദേശി വിഷ്ണു പ്രസാദ് എന്നിവരാണ് മരിച്ചത്. അഗ്നിരക്ഷാ സേന രണ്ട് മണിക്കൂർ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

മഞ്ഞപ്ര പന്നിക്കോട് സ്വദേശി സാബു ആണ് മഞ്ഞപ്ര കടാമ്പാടം ചെക്ക് ഡാമിൽ ഒഴുക്കിൽപെട്ട് മരിച്ചത്. മരം മുറി ജോലിക്കു ശേഷം രാവിലെ 11 ഓടെ കൈകാൽ കഴുകാനായി ഇറങ്ങിയപ്പോൾ കാൽ തെന്നി ചെക്ക് ഡാമിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group