കൊല്ലത്ത് സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് മുന്‍ പഞ്ചായത്ത് അംഗത്തിന് ദാരുണാന്ത്യം

Spread the love

 

കൊല്ലം: സ്‌കൂളില്‍ ടൈല്‍സിന്റെ ജോലി ചെയ്യുന്നതിനിടെ മുന്‍ പഞ്ചായത്ത് അംഗം ഷോക്കേറ്റ് മരിച്ചു. നിലമേല്‍ കൈതോടു വെള്ളരി പ്ലാവിളവീട്ടില്‍ വിനോദ് ബാലന്‍ (38) ആണ് മരിച്ചത്.

video
play-sharp-fill

നിലമേല്‍ എംഎംഎച്ച്എസിലെ ടൈല്‍സ് ജോലിക്കിടെ മെഷീനില്‍ നിന്ന് വിനോദ് ബാലന് ഷോക്കേല്‍ക്കുകയായിരുന്നു.

കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിലമേല്‍ വലിയവഴി രണ്ടാംവാര്‍ഡില്‍ മുന്‍ മെമ്പറായിരുന്നു വിനോദ് ബാലന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group