കളമശ്ശേരിയിൽ ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് അസം സ്വദേശിക്ക് ദാരുണാന്ത്യം;അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Spread the love

കൊച്ചി:എറണാകുളം കളമശ്ശേരിയിൽ ഗ്ലാസ് വർക്ക് ചെയ്യുന്ന സ്ഥാപനത്തിൽ ലോഡ് ഇറക്കവേ ഗ്ലാസ് മറിഞ്ഞുവീണ് ജീവനക്കാരൻ മരിച്ചു.

മരിച്ചത് അസം സ്വദേശി അനിൽ പട്നായിക് (36). ലോറിക്കും ഗ്ലാസിനും ഇടയിൽപ്പെട്ട ഞെരിഞ്ഞു പോവുകയായിരുന്നു.അഗ്നിരക്ഷാ സേനയെത്തി ക്ലാസുകൾ പൊട്ടിച്ചു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയില്‍ നിന്ന് കൊണ്ടുവന്ന ലോഡ് ഇറക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group