കരമനയിൽ നിയന്ത്രണം വിട്ട ബൈക്ക് ഫൂട്ട്പാത്തിലേക്ക് ഇടിച്ച് കയറി അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം; മരിച്ചത് നെയ്യാറ്റിൻകര സ്വദേശികളായ രണ്ടുപേരും ഒരു അതിഥിതൊഴിലാളിയും

Spread the love

തിരുവനന്തപുരം: കരമനയിൽ ബൈക്ക് അപകടത്തിൽ മൂന്ന് മരണം. ബൈക്ക് ഫൂട്ട്പാത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നെയ്യാറ്റിൻകര സ്വദേശികളായ പ്രണവ്, സജിൻ, ഇതര സംസ്ഥാന തൊഴിലാളിയായ റിതിക് എന്നിവരാണ് മരിച്ചത്.

video
play-sharp-fill

ഇന്ന് പുലർച്ചെ 1.30 ഓടെയായിരുന്നു അപകടം. മരിച്ചവർ ഹോട്ടൽ ജീവനക്കാരാണ്. മൂവരും ഒരു ബൈക്കിലായിരുന്നു എന്നാണ് വിവരം. മറ്റ് രണ്ട് ബൈക്കുകൾ അവിടെ പാർക്ക് ചെയ്തിരുന്നതാണ്. ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് വിവരം