
പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങവേ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം
സ്വന്തം ലേഖകൻ
വാളകം: പ്രതിശ്രുത വധുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ശേഷം മടങ്ങിയ യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം. പിറന്നാൾ സമ്മാനം നൽകി മടങ്ങിയ എഴുകോൺ അമ്പലത്തുംകാല അഭിലാഷ് ഭവനിൽ രാമചന്ദ്രൻപിള്ള.യുടെ മകൻ ശ്യാംകുമാറാണ് ( 32) മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം 5.15ന് വാളകം മരങ്ങാട്ടുകോണം ജംക്ഷനു സമീപമായിരുന്നു അപകടം.
കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് യുവാവ് മരിച്ചത്. തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറും കൊട്ടാരക്കര ഭാഗത്തേക്കു പോയ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :