video
play-sharp-fill
ഓടുന്ന ബൈക്കിലിരുന്ന് മാസ്ക് കെട്ടാൻ ശ്രമം: പിടിവിട്ട സാരിയുടെ തുമ്പ് ടയറിനിടയിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഓടുന്ന ബൈക്കിലിരുന്ന് മാസ്ക് കെട്ടാൻ ശ്രമം: പിടിവിട്ട സാരിയുടെ തുമ്പ് ടയറിനിടയിൽ കുടുങ്ങി റോഡിൽ തലയിടിച്ച് വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സ്വന്തം ലേഖകന്‍

കോട്ടയം : സാരി ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മുഖത്ത് കെട്ടിയിരുന്ന മാസ്‌ക് താഴ്ന്നുപോയതോടെ ഉയര്‍ മാസ്‌ക് ഉയര്‍ത്തിക്കെട്ടാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്.

വാകത്താനം പൊങ്ങന്താനം കുന്നേല്‍ കെ.എം. അയ്യപ്പന്റെ ഭാര്യ വത്സമ്മ(60)യാണു അപകടത്തില്‍ മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ പത്തരയോടെ വാകത്താനത്തായിരുന്നു അപകടം. സര്‍ക്കാര്‍ ആശുപത്രിയില്‍ പോയി മകനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി എട്ടോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഇന്നു വീട്ടുവളപ്പില്‍. മക്കള്‍: അജേഷ്, അജിത, അനില്‍. മരുമക്കള്‍: പ്രസീത, രാജേഷ്, ശരണ്യ.

Tags :