കോഴിക്കോട് വടകരയിൽ ടാങ്കർ ലോറി സ്കൂ‌ട്ടറിൽ ഇടിച്ച് വയോധികൻ മരിച്ചു

Spread the love

കോഴിക്കോട് : വടകരയിൽ ടാങ്കർ ലോറി ഇടിച്ച് സ്കൂ‌ട്ടർ യാത്രികൻ മരിച്ചു.

video
play-sharp-fill

വടകര നാരായണ നഗറിലെ ഡേ മാർട്ടിനു സമീപം ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.മയ്യന്നൂർ സ്വദേശി കയ്യാല ഉസ്മാനാണ് (70) മരിച്ചത്.

പുതിയ സ്റ്റാന്റിൽ സ്റ്റാൾ നടത്തുന്ന ഉസ്‌മാൻ ഹാജി രാവിലെ വീട്ടിൽ നിന്ന് പുതിയ സ്റ്റാന്റിലേക്ക് വരുമ്പോഴാണ് അപകടത്തിൽപെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോറിക്കടിയിൽ കുടുങ്ങിയ ഇദ്ദേഹത്തെ ഏറെ നേരത്തെ പരിശ്രമത്തിനു ശേഷമാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു.

ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.