
കോഴിക്കോട് : വടകരയിൽ ബസിടിച്ച് പരിക്കേറ്റ മഹിളാ കോൺഗ്രസ് നേതാവ് മരിച്ചു. അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട പുഷ്പ വല്ലി(65) യാണ് മരിച്ചത്.
ഇന്ന് രാവിലെ വടകര പുതിയ ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു അപകടം,ബസിടിച്ച് വീണ ഇവരുടെ കാലിൽ വാഹനത്തിന്റ പിൻ ചക്രം കയറിയിറങ്ങിയിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് പോവാനായി മകൾക്കും പേരകുട്ടിക്കും ഒപ്പം സ്റ്റാൻഡിൽ എത്തിയതായിരുന്നു പുഷ്പവല്ലി.
ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ മരണം സംഭവിക്കുകയായിരുന്നു.
മഹിളാ കോൺഗ്രസ് നേതാവായ പുഷ്പവല്ലി മുൻ വടകര മുനിസിപ്പൽ കൗൺസിലർ കൂടിയാണ്.