
ഉഡുപ്പി: കർണ്ണാടകയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവിന്റെ മകൻ ഓടിച്ച കാർ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.
കർണ്ണാടകയിലെ പ്രമുഖ നേതാവ് ദേവിപ്രസാദ് ഷെട്ടിയുടെ മകൻ പ്രജ്വല്‍ ഷെട്ടി (26) യെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. പ്രജ്വല്‍ ഓടിച്ചിരുന്ന എസ്‌യുവി അമിതവേഗതയില്‍ ആയിരുന്നു. എതിർദിശയില്‍ നിന്നും വന്ന ഇരുചക്രവാഹനത്തെ ഇടിച്ച് തെറിപ്പിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇടിയുടെ ആഘാതത്തില്‍ ബൈക്ക് ഓടിച്ചിരുന്ന മുഹമ്മദ് ഹുസൈന് (39) സാരമായി പരിക്കേറ്റു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷം മരിച്ചു. പ്രതിയെ വ്യാഴാഴ്ച ഷിർവ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഉടൻ തന്നെ ജാമ്യം വിട്ടയക്കുകയും ചെയ്തു. ഉഡുപ്പിയിലെ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവാണ് അച്ഛൻ ദേവിപ്രസാദ് ഷെട്ടി.