
മലപ്പുറത്ത് തെങ്ങ് തലയിൽ വീണ് രണ്ടു വയസുകാരന് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് വല്യമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് അപകടം
മലപ്പുറം: കൽപകഞ്ചേരി പറവന്നൂരിൽ തെങ്ങ് തലയിൽ വീണ് രണ്ടു വയസുകാരൻ മരിച്ചു. പറവന്നൂർ പരിയാരത്ത് അഫ്സലിന്റെ മകൻ അഹമ്മദ് സയ്യാൻ ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകീട്ട് 5.30നാണ് സംഭവം. വീടിന് പിറകിലെ ബന്ധുവീട്ടിലേക്ക് വല്യമ്മയോടൊപ്പം നടന്നുപോകുന്നതിനിടെയാണ് സമീപത്തുണ്ടായിരുന്ന തെങ്ങ് കുട്ടിയുടെ തലയിലേക്ക് മുറിഞ്ഞുവീണത്. ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Third Eye News Live
0