
കോഴിക്കോട് : താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.
താമരശ്ശേരി കൂടത്തായി പൂവ്വോട്ടിൽ ആയിശക്കുട്ടി (49) ആണ് മരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഈങ്ങാപ്പുഴ കാക്കവയലിലെ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ മകനൊപ്പം പോകുമ്പോഴായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ്: ഫൈസൽ.മക്കൾ: ഫസീല, ഹാഫിള് അഫ്‌സൽ ഹുദവി.