റോഡിൽ ബൈക്ക് തെന്നിവീണു; കണ്ണൂര്‍ കൂത്തുപറമ്പിൽ യാത്രക്കാരനായ യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു

Spread the love

കണ്ണൂർ: കണ്ണൂര്‍ കൂത്തുപറമ്പില്‍ റോഡില്‍ ബൈക്ക് തെന്നിവീണ് യാത്രക്കാരനായ യുവാവ് ബസിനടിയില്‍പ്പെട്ട് മരിച്ചു. കാസർകോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്.

video
play-sharp-fill

തലശ്ശേരി – വളവുപാറ റോഡില്‍ ബംഗ്ലമൊട്ട വളവിനു സമീപം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. പാറാലിലെ മാർക്കറ്റിങ് ഏജൻസിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു. പാറാലില്‍ കമ്പനി ഏർപ്പെടുത്തിയ വാടക വീട്ടിലാണ് താമസം. പാറാല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന വിഷ്ണുവിന്റെ ബൈക്ക് ചാറ്റല്‍ മഴയില്‍ തെന്നി മറിയുകയായിരുന്നു. റോഡിനു നടുവിലേക്ക് വീണ വിഷ്ണു തൊട്ടുപിന്നാലെ വന്ന ബസിനടിയില്‍പ്പെടുകയായിരുന്നു.

ആംബുലൻസ് എത്തിച്ച്‌ വിഷ്ണുവിനെ കൂത്തുപറമ്പ് ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group