video
play-sharp-fill

പൊലീസിനെ വെട്ടിച്ച്‌ കടക്കുന്നതിനിടെ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; എസ് ഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

പൊലീസിനെ വെട്ടിച്ച്‌ കടക്കുന്നതിനിടെ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; എസ് ഐ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

Spread the love

സ്വന്തം ലേഖിക

കാസര്‍കോട്: വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടി.

പൊലീസിനെ വെട്ടിച്ച്‌ പോകുന്നതിനിടെ കാര്‍ മറിഞ്ഞ് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ഫര്‍ഹാസ് (17) മരിച്ച സംഭവത്തില്‍ മൂന്ന് പൊലീസുകാരെ സ്ഥലം മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ പിന്തുടര്‍ന്ന എസ് ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി. എസ് ഐ രജിത്, സി പി ഒമാരായ ദീപു, രഞ്ജിത്ത് എന്നിവരെയാണ് സ്ഥലം മാറ്റിയത്.

പൊലീസ് പിന്തുടര്‍ന്നതാണ് കാര്‍ അപകടത്തിലേയ്ക്ക് വഴിവച്ചതെന്നും വിദ്യാര്‍ത്ഥി മരിക്കാൻ കാരണമായതെന്നും കുടുംബം ആരോപിക്കുകയും മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തില്‍ ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കിയിരുന്നു.