
കോഴിക്കോട് : പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. തിക്കോടി സ്വദേശി കളത്തിൽ ഹൗസിൽ സുരേഷ് (55) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. കണ്ണൂരിൽ നിന്ന്
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിനിടിച്ചാണ് അപകടം.
പെരുമാൾ പുരം ഹരീഷ് റോഡിന് സമീപം റെയിൽ വെ ട്രാക്കിലാണ് മൃതദേഹം കണ്ടത്. പയ്യോളി പോലീസ് സ്ഥലത്തെത്തി മൃതദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



