play-sharp-fill
എം.സി റോഡിലൂടെ മദ്യലഹരിയിൽ മത്സരയോട്ടം: നാട്ടകം സിമൻ്റ് കവലയിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കിലും കാറിലും ഇടിച്ചു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: കാറിനുള്ളിൽ സ്ത്രീകളുമുണ്ടായിരുന്നതായി സൂചന

എം.സി റോഡിലൂടെ മദ്യലഹരിയിൽ മത്സരയോട്ടം: നാട്ടകം സിമൻ്റ് കവലയിലൂടെ പാഞ്ഞ കാർ രണ്ടു ബൈക്കിലും കാറിലും ഇടിച്ചു: ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം: കാറിനുള്ളിൽ സ്ത്രീകളുമുണ്ടായിരുന്നതായി സൂചന

സ്വന്തം ലേഖകൻ

കോട്ടയം: എം.സി റോഡിലൂടെ മദ്യലഹരിയിൽ അമിത വേഗത്തിൽ പാഞ്ഞ കാർ , രണ്ടു ബൈക്കിലും കാറിലും ഇടിച്ച് ബൈക്ക് യാത്രക്കാരനായ പായിപ്പാട് സ്വദേശി മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ ദീപ ഭവനിൽ ദൊരെ സ്വാമി മകൻ ദിലീപ് കുമാറാണ് മരിച്ചത്. ബൈക്ക് യാത്രക്കാരൻ വേളൂർ പുത്തൻ പറമ്പിൽ സനൂപ് (35) , തൃക്കൊടിത്താനം സൂര്യ നിവാസിൽ രാജൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലും , സനൂപിനെ ജില്ലാ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാത്രി ഒൻപതരയോടെ നാട്ടകം സിമൻ്റ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്വിഫ്റ്റ് കാറിലും , സ്കൂട്ടറിലും , പൾസർ ബൈക്കിലും ചങ്ങനാശേരി ഭാഗത്ത് നിന്നും അമിത വേഗത്തിൽ എത്തിയ റെനവോൾട്ട് കാർ ഇടിച്ച് കയറുകയായിരുന്നു. സ്കൂട്ടറിനെയും ബൈക്കിനെയും ഇടിച്ച തെറിപ്പിച്ച കാർ , സ്വിഫ്റ്റ് കാറിൽ ഇടിച്ച ശേഷം റോഡരികിലെ ഓടയ്ക്ക് മുകളിൽ കയറിയാണ് നിന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണ് കിടന്ന ദിലീപ് കുമാറിനെയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാർ ഓടിയെത്തിയതോടെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായിരുന്ന രണ്ടു സ്ത്രീകൾ അടക്കമുള്ളവർ കാറിൽ നിന്നും ഇറങ്ങി ഓടി. പ്രദേശത്തെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ ചേർന്നാണ് കാറിൻ്റെ ഡ്രൈവറെ പിടികൂടിയത്. തുടർന്ന് , ഇയാളെ ചിങ്ങവനം പൊലീസിന് കൈമാറി. സ്ത്രീകളും കാറിനുള്ളിലുണ്ടായിരുന്നവരും ഇതിനിടെ ഓടി രക്ഷപെട്ടിരുന്നു.

അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാറിലെ യാത്രക്കാർ കാറിനുള്ളിലിരുന്ന് മദ്യപിക്കുകയായിരുന്നു എന്ന് നാട്ടുകാർ ആരോപിച്ചു.