video
play-sharp-fill

അച്ഛന്റെ കൈയിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള യാത്ര മരണയാത്രയായി ; മോനിപ്പള്ളിയിൽ ടോറസിനടയിൽ പിടഞ്ഞ് മരിച്ചത് അച്ഛനും മകനും : കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

അച്ഛന്റെ കൈയിലെ മുറിവ് ഡ്രസ് ചെയ്യാനുള്ള യാത്ര മരണയാത്രയായി ; മോനിപ്പള്ളിയിൽ ടോറസിനടയിൽ പിടഞ്ഞ് മരിച്ചത് അച്ഛനും മകനും : കൂടുതൽ വിവരങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

Spread the love

വിഷ്ണു ഗോപാൽ

കോട്ടയം : അച്ഛന്റെ കൈയ്യിലെ മുറിവ് ഡ്രസുചെയ്യുന്നതിനുള്ള യാത്രയാണ് മോനിപ്പള്ളിയിൽ മരണയാത്രയായി മാറിയത്. മരപ്പണിക്കാരാനായ രാജീവിന്റെ കൈയിൽ നാര് കൊണ്ട് മുറിഞ്ഞതിനെ തുടർന്ന് മുറിവ് ഡ്രസ് ചെയ്തതിന് ശേഷം ആശുപത്രിയിൽ നിന്നും വീട്ടിലേക്കുളള യാത്രയ്ക്കിടെയാണ് ബൈക്കും ടോറസും കൂട്ടിയിടിച്ച്‌ അച്ഛനും മകനും മരിച്ചത്. മകൾ മരിച്ച് ഒരു വർഷം പൂർത്തിയാവുന്നതിന് മുൻപ് തന്നെയാണ് കോലടിയിൽ വീടിലേക്ക്
മറ്റൊരു ദുരന്തം എത്തിയത്.

ഇലഞ്ഞി ആലപുരത്തെ കോലടിയിൽ വീട്ടിലെ രാജീവും (53) മകൻ മിഥുനുമാണ് (22) മരിച്ചത്. അപകടത്തിൽ രണ്ടുപേരുടെയും ജീവൻപൊലിഞ്ഞതോടെ കോലടിയിൽ വീട്ടിൽ മിനി തനിച്ചാണ്. പോയ വർഷം രാജീവ് – മിനി ദമ്പതിമാരുടെ പതിനേഴുകാരിയായ മകളും മരിച്ചിരുന്നു. ഇതിന്റെ ഞെട്ടലിലിൽ നിന്നും മുക്തയാവുന്നതിന് മുൻപാണ് മിനിയെ തേടി മറ്റൊരു ദുരന്തവും എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മോനിപ്പള്ളി ടൗണിൽ വച്ച് ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. ടോറസ് ലോറി നിയന്ത്രണം വിട്ട് ഇവരുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയ്ക്കടിയിൽ കുടുങ്ങിയ ബൈക്കിനെ ഒരു മീറ്ററോളം വലിച്ചുകൊണ്ടുപോവുകയായിരുന്നു.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും മരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും ചേർന്നാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്. കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകുക. സംസ്‌കാരം പിന്നീട്.