കോഴിക്കോട്: അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു. നടുവണ്ണൂര്‍ തെരുവത്ത്കടവ് സ്വദേശി എന്‍എം സുരേന്ദ്രന്‍(50) ആണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് മരണം സംഭവിച്ചത്.
നടുവണ്ണൂര്‍ കരുമ്പാപ്പൊയില്‍ രാമന്‍ പുഴക്ക് സമീപം തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു അപകടമുണ്ടായത്. കുറ്റ്യാടി-കോഴിക്കോട് ഓടുന്ന ബിടിസി ബസാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ സെന്റര്‍ ബോള്‍ട്ട് തകര്‍ന്ന് പിറകുവശം റോഡിലെ പാലത്തില്‍ ശക്തിയായി ഇടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാരനായ സുരേന്ദ്രന് ഗുരുതരമായി പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group