
മലപ്പുറം : കോട്ടക്കൽ എടരിക്കോട് ദേശീയപ്പാതയിൽ ചരക്ക് ലോറിക്ക് പിന്നിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾക്ക് ദാരുണാന്ത്യം. പിക്കപ്പ് വൻ ഡ്രൈവർ ആയ താനൂർ സ്വദേശിയാണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന 17 വയസ്സുകാരനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച്ച പുലർച്ചെ 5.30 ഓടെ ആണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഇരുവാഹനങ്ങളും. അപകടം നടന്ന ഉടനെ പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും പിക്കപ്പ് വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷിക്കാൻ ആയില്ല.