സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖിക
മലപ്പുറം: കൊണ്ടോട്ടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ജീവനക്കാരിയായ വിജി(25) ആണ് മരിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിയന്ത്രണം വിട്ട ലോറി ബസിലിടിക്കുകയായിരുന്നു. പൂക്കോക്കട പെട്രോള്‍ പമ്പിന് മുൻപില് രാവിലെ ആറേ കാലോടെയായിരുന്നു അപകടം.
മഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഐ ദിന് എന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.
അമിതവേഗതയില്‍ വന്ന ലോറി ബസിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് മറിഞ്ഞു. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
Third Eye News Live
0