
കോഴിക്കോട് സഹോദരങ്ങൾ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് അപകടം ; യുവാവിന് ദാരുണാന്ത്യം
കോഴിക്കോട് : കുന്നമംഗലം പത്താംമൈലിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാവൂർ കണ്ണിപറമ്പ് മുല്ലപ്പള്ളി ദാസന്റെ മകൻ അജയ് ദാസ് (23 ) ആണ് മരണപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.
പത്താംമൈലിന് സമീപം പൊയിൽതാഴം ഭഗവതികാവിലെ ഉത്സവം കഴിഞ്ഞു വരുന്നതിനിടെയായിരുന്നു അപകടം. അജയ് ദാസിനൊപ്പം അപകട സമയത്ത് സഹോദരനുമുണ്ടായിരുന്നു.
ഇവർ സഞ്ചരിച്ച ബൈക്കിന് നേരെ പിക്കപ്പ് വാൻ ഇടിച്ചു കയറുകയായിരുന്നു. അജയ് ദാസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. സാരമായ പരിക്കുപറ്റിയ സഹോദരനെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0