
കോട്ടയം : എം.സി. റോഡിൽ സംക്രാന്തിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കാവാലം അറേബ്യൻ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്ട്സ് ഉടമ ഏറ്റുമാനൂർ പേരൂർ അഞ്ഞിലിപ്പറമ്പിൽ അനസ്(55) ആണ് മരിച്ചത്.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. ശനിയാഴ്ച രാത്രി 11.30 ഓടെ കോട്ടയം കുമാരനല്ലൂർ കവലയിൽ കാണിക്കവഞ്ചിയ്ക്ക് സമീപമായിരുന്നു അപകടം.
കാവാലത്ത് നിന്ന് എം. സി റോഡ് വഴി വീട്ടിലേക്കു ഓട്ടോയിൽ വരികയായിരുന്നു അനസ്. ഈ സമയം മുന്നിൽ പോയ തടി ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


