
മംഗളൂരു : റോഡിലെ കുഴിയിൽ വീണ യുവതി ലോറി കയറി മരിച്ചു. കുളൂരിനു സമീപം ദേശീയപാത 66ലാണ് അപകടം.ഉഡുപ്പി സ്വദേശിയായ മാധവി (44)ആണ് മരിച്ചത്.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന യുവതി റോഡിലെ കുഴിയിൽ വീണതോടെ പിന്നാലെ എത്തിയ ലോറി ശരീരത്തിലൂടെ കയറുകയായിരുന്നു.
ജോലിക്കുപോകുമ്പോഴാണ് കുളൂരിനും ബംഗ്ര കുളൂരിനും ഇടയിൽ ഗോൾഡ് ഫിഞ്ച് സിറ്റി ഗ്രൗണ്ട്സിനു സമീപമുള്ള റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ മറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡിലെ കുഴിമൂലം ഇത് അഞ്ചാമത്തെ മരണമാണെന്ന് പ്രദേശവാസികൾ പറയുന്നു. നിരവധിപ്പേർ കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നുണ്ട്. പലവട്ടം പരാതിപ്പെട്ടിട്ടും റോഡിലെ കുഴികൾ അടയ്ക്കാൻ അധികൃതർ തയാറാവുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. അതേസമയം, അപകടത്തിനു പിന്നാലെ അധികൃതർ സംഭവസ്ഥലത്തെ കുഴികൾ അടച്ചു.