റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വകാര്യ ബസ് ഇടിച്ചു ; രാമനാട്ടുകര – പന്തീരാങ്കാവ് ബൈപാസിൽ വയോധികന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്  : രാമനാട്ടുകര പന്തീരാങ്കാവ് ബൈപാസ്സിൽ റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധികൻ ബസ് ഇടിച്ചു മരിച്ചു.

കുറ്റൂളങ്ങാടിയിൽ കൊയ്യപ്പുറത്ത് താമസിക്കുന്ന കുമ്പിയാലത്ത് ഗംഗാധര പണിക്കർ, (റിട്ട. ബാങ്ക് ജീവനക്കാരൻ ) ആണ്, മരിച്ചത്.

അഴിഞ്ഞിലം തളി മഹാവിഷ്‌ണു ക്ഷേത്രത്തിന് സമീപത്ത് ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡ് മുറിച്ചു കടക്കുന്ന സമയത്ത് കോഴിക്കോട് നിന്നും പാലക്കാട്ടേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു, സംഭവ സ്ഥലത്ത് വെച്ചു തന്നെ മരണം സംഭവിച്ചു.