സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ചു; കോഴിക്കോട് മുക്കത്ത് റോഡിലേക്ക് തെറിച്ചുവീണ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം

Spread the love

കോഴിക്കോട്: സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മൂന്നുവയസ്സുകാരന് ദാരുണാന്ത്യം. മലപ്പുറം കീഴുപറമ്ബ് സ്വദേശി ജെസിന്‍റെ മകൻ 3 വയസ്സുകാരനായ മുഹമ്മദ് ഹിബാൻ ആണ് മരിച്ചത്.

video
play-sharp-fill

കോഴിക്കോട് മുക്കം നോര്‍ത്ത് കാരശ്ശേരിയില്‍ ഇന്ന് വൈകിട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

സ്കൂട്ടറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചതോടെ സ്കൂട്ടര്‍ റോഡിലേക്ക് മറിയുകയായിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന മൂന്നു വയസുകാരൻ തെറിച്ച്‌ വീഴുകയും ബസിടിച്ചുകയറുകയുമായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ പ്രതിഷേധിച്ച്‌ എടവണ്ണ -കൊയിലാണ്ടി സംസ്ഥാനപാത നാട്ടുകാര്‍ ഉപരോധിച്ചു. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group