കോഴിക്കോട് വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

Spread the love

കോഴിക്കോട് : വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

വണ്ടൂർ തിരുവാലി സ്വദേശി സിനാൻ (17) ആണ് മരിച്ചത്.എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കത്തിനടുത്ത് ഗോതമ്പ് റോഡിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട കാർ ബസിലടിക്കുകയായിരുന്നു, ഒക്ടോബർ 2 ന് ആയിരുന്നു അപകടം സംഭവിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുക്കത്തു നിന്നും അരീക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിൽ മുക്കം ഭാഗത്തേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിൽ യാത്ര ചെയ്തിരുന്ന നാല് പേർക്ക് പരിക്ക് പറ്റിയിരുന്നു. ഗുരുതര പരിക്കേറ്റ ഒരാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.