
കോഴിക്കോട് : സീബ്രാ ലൈൻ മുറിച്ച് കടക്കുന്നതിനിടെ അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. ഉള്ളിയേരി പാലോറമലയിൽ വി. ഗോപാലൻ (72) ആണ് മരിച്ചത്.
കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കാർ ഓടിച്ചിരുന്ന മലപ്പുറം താനൂർ സ്വദേശിയും ഡോക്ടറുമായ എം.പി. റിയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു, ഇയാളോടൊപ്പം കാറിൽ ഉണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിൽ എടുത്തു.
മനപ്പൂർവ്വമല്ലാത്ത നരഹത്യ, അപകടകരമായ ഡ്രൈവിംഗ് എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡ് മുറിച്ചു കടക്കുകയായിരുന്ന വയോധികനെയും മാറ്റൊരു യുവതിയെയുമാണ് ഇയാൾ ഇടിച്ചു തെറുപ്പിച്ചത്, വയോധികൻ തൽക്ഷണം മരിച്ചു, യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.