കൊടുംക്രൂരതയ്ക്ക് കൊലക്കുറ്റം തന്നെ: പേരൂരിൽ അമ്മയെയും രണ്ടു  മക്കളെയും  കാറിടിച്ച് കൊലപ്പെടുത്തിയ ഷോണിനെതിരെ കൊലക്കുറ്റം ചുമത്തി: കാർ പാഞ്ഞെത്തിയത് നൂറു കിലോമീറ്റർ സ്പീഡിൽ; കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് ഷോൺ വണ്ടി ഓടിച്ചു കയറ്റിയതായി പൊലീസ്; പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു

കൊടുംക്രൂരതയ്ക്ക് കൊലക്കുറ്റം തന്നെ: പേരൂരിൽ അമ്മയെയും രണ്ടു മക്കളെയും കാറിടിച്ച് കൊലപ്പെടുത്തിയ ഷോണിനെതിരെ കൊലക്കുറ്റം ചുമത്തി: കാർ പാഞ്ഞെത്തിയത് നൂറു കിലോമീറ്റർ സ്പീഡിൽ; കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് ഷോൺ വണ്ടി ഓടിച്ചു കയറ്റിയതായി പൊലീസ്; പ്രതിയുടെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു

തേർഡ് ഐ ബ്യൂറോ

കോട്ടയം: പേരൂരിൽ ഒരു കുടുംബത്തിലെ അമ്മയെയും രണ്ടു മക്കളെയും അമിതവേഗത്തിൽ പാഞ്ഞെത്തി കാറിടിച്ച് കൊലപ്പെടുത്തിയ പ്രതിയ്‌ക്കെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. കേസിലെ പ്രതിയായ പേരൂർ മുല്ലൂർ വീട്ടിൽ ഷോൺ മാത്യു (19) പരിക്കുകളോടെ മാതാ ആശുപത്രിയിൽ ചികിത്സയിലായണ്. പൊലീസിന്റെ സൈന്റിഫിക് വിഭാഗത്തിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഏറ്റുമാനൂർ പൊലീസ് പ്രതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായി വാഹനം അമിത വേഗത്തിൽ ഓടിച്ച് മരണകാരണമായതിനു കുറ്റകരമായ നരഹത്യയ്ക്കുള്ള 304 വകുപ്പാണ് പ്രതിയ്‌ക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. പരമാവധി ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് പ്രതിയ്‌ക്കെതിരെ ഇപ്പോൾ ചുമത്തിയിരിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തേർഡ് ഐ ന്യൂസ് ലൈവിനോട് പറഞ്ഞു. പ്രതി ഷോണിന്റെ ചിത്രം തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യമായി പുറത്ത് വിട്ടത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45 ഓടെ മണർകാട് – ഏറ്റുമാനൂർ ബൈപ്പാസിൽ കണ്ടംഞ്ചിറയ്ക്ക് സമീപത്താണ് പേരൂർ കണ്ടംഞ്ചിറ കാവിൻപുറം കോളനിയിൽ അശ്വതിയിൽ ബിജുവിന്റെ ഭാര്യ ലെജി (45), ഇവരുടെ മക്കളായ അന്നു (19), നീനു (നൈനു -16) എന്നിവരെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ചു തെറുപ്പിച്ചത്.
അപകടുണ്ടാകുമ്പോൾ കാറിന്റെ വേഗം നൂറു കിലോമീറ്ററായിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന റിപ്പോർട്ട്. അമിത വേഗത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ച പ്രതി റോഡരികിലൂടെ നടന്നു പോയ കാൽനടയാത്രക്കാർക്കിടയിലേയ്ക്ക് വാഹനം ഓടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക.
എന്നാൽ, കേസിൽ പ്രാഥമിക അന്വേഷണം പുരോഗമിക്കുന്നതേയുള്ളുവെന്നും പ്രതിയ്‌ക്കെതിരെ ഏത് വകുപ്പ് ചുമത്തണം എന്നത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിന് ശേഷം മാത്രമേ തീരുമാനിക്കൂ എന്നും ഏറ്റുമാനൂർ സ്റ്റേഷന്റെ ചുമതലയുള്ള എസ്.എച്ച്.ഒ രീഷ്മ രമേശൻ തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ഷോൺ പൂർണമായും ബോധം വീണ്ടെടുത്തിട്ടില്ല. തുടയെല്ലിന് പൊട്ടലേറ്റ ഷോണിനെ മാതാ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വരും. കാലിലെ പരിക്ക് ഗുരുതരമാണ്. ഈ സാഹചര്യത്തിൽ ഷോണിന്റെ കാലിന് അടിയന്തര ശസ്ത്രക്രിയ തന്നെ വേണ്ടി വരും. ഇതിനാൽ, ഇതിനു ശേഷം മാത്രമേ ഷോണിന്റെ അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേയ്ക്ക് കടക്കൂ എന്നും എ.എസ്.പി തേർഡ് ഐ ന്യൂസ ലൈവ് വാർത്ത സംഘത്തോടു പറഞ്ഞു.
എന്നാൽ, ഷോണിനെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത് ഏറ്റവും ഗുരുതരമായ വകുപ്പുകൾ തന്നെയാണ്. റോഡിൽ അപകടം ഉണ്ടാക്കുന്നവർക്കെതിരെ എടുക്കാവുന്ന പരമാവധി വകുപ്പാണ് 304. ജീവപര്യന്തം ശിക്ഷവരെ ഈ വകുപ്പിൽ ലഭിക്കാം. ഈ സാഹചര്യത്തിലാണ് പൊലീസ് ഷോണിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. ഷോൺ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ പൊലീസ് ബന്തവസും നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group