ആലപ്പുഴയിൽ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം ; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ : കായംകുളത്ത് ബൈക്ക് സൈക്കിളിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.

video
play-sharp-fill

ബൈക്ക് യാത്രികനായ കായംകുളം കാപ്പിൽ സ്വദേശി ബിജു (41) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.

കായംകുളം-പുനലൂർ സംസ്ഥാനപാതയിൽ മൂന്നാം കുറ്റിക്കു സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സൈക്കിൾ യാത്രികനായ സ്കൂൾ വിദ്യാർത്ഥി ഹരി നാരായണനെ (14) വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജുവിന്റെ ഭാര്യയ്ക്കും അപകടത്തിൽ പരിക്കേറ്റു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group