video
play-sharp-fill

കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം

Spread the love

ആലപ്പുഴ: കായംകുളത്ത് ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ഞാവക്കാട് അബൂബക്കർ (60) ആണ് മരിച്ചത്.

ഐക്യ ജംഗഷൻ ഞാവക്കാട് സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ കടയിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനിടയിൽ കായംകുളം ഭാഗത്ത് നിന്നും മുതുകുളത്തേക്ക് പോയ ബൈക്ക്  ഇടിക്കുകയായിരുന്നു.

ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group