ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി പാഞ്ഞുകയറി അപകടം ; നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Spread the love

കണ്ണൂർ : ഓടിക്കൊണ്ടിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി പാഞ്ഞുകയറി അപകടം, നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കൊച്ചേരി പെട്രോള്‍ പമ്ബിന് സമീപത്തെ ഇടച്ചേരിയന്‍ വിജയനാണ് (52) മരിച്ചത്.

video
play-sharp-fill

കണ്ണാടിപ്പറമ്ബ് വാരംകടവ് റോഡ് പെട്രോള്‍ പമ്ബിന് സമീപമായിരുന്നു അപകടം നടന്നത്.വിജയന്‍ ഓടിച്ചു പോകുകയായിരുന്ന ഓട്ടോയിലേക്ക് മുള്ളന്‍ പന്നി ഓടിക്കയറുകയായിരുന്നു.

 

വിജയന്‍ ഇരുന്ന ഭാഗത്തേക്കാണ് മുള്ളന്‍ പന്നി ഓടിക്കയറിയത്. ഇതോടെ നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞു. സമീപത്തുള്ളവര്‍ വിജയനെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാവിലെയോടെ മരണത്തിന് കീഴടങ്ങി. പരേതരായ കുഞ്ഞിരാമന്റെയും പാഞ്ചാലിയുടെയും മകനാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group