ഏറ്റുമാനൂർ കാണക്കാരിയ്ക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം ; മരിച്ചത് കാക്കനാട് സ്വദേശിനി എൽസി മാത്യു

Spread the love

ഏറ്റുമാനൂർ : കാറും ലോറിയും കൂട്ടിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എറണാകുളം കാക്കനാട് സ്വദേശിനി എൽസി മാത്യുവാണ് മരിച്ചത്. 65 വയസായിരുന്നു.

ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന മകളെയും, മരുമകനെയും പേരക്കുട്ടിയെയും കാരിത്താസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു അപകടം.

കാണക്കാരിയ്ക്ക് സമീപം ഇവർ സഞ്ചരിച്ച കാറും ലോറിയും കുട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ കാർ യാത്രക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും എൽസിയുടെ മരണം സംഭവിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.