
എറണാകുളം : തൃപ്പൂണിത്തുറ ഇരുമ്പനത്ത് ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രികയായ യുവതി മരിച്ചു.
ഇരുമ്പനം കുഴിവേലിപറമ്പിൽ ശ്രീലക്ഷ്മി (23) ആണ് മരിച്ചത്.ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം.
കാക്കനാടേക്ക് ജോലിക്ക് പോകുന്നതിനിടെ വടക്കേ ഇരുമ്പനം എച്ച്പിസി പെട്രോൾ പമ്പിന് സമീപത്ത് വെച്ചായിരുന്നു അപകടം, ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group