play-sharp-fill
വയനാട് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

വയനാട് ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി : വയനാട് വെള്ളമുണ്ടയില്‍ ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ സ്വദേശിയായ നിപുന്‍(25) ആണ് മരിച്ചത്.

സഹയാത്രികന്‍ വിപിന്‍(27) പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇന്ന് ഉച്ചയോടെ വെള്ളമുണ്ട പത്താംമൈലിലായിരുന്നു അപകടം.

ഇരുവരും സുഹൃത്തുക്കളോടൊപ്പം വിനോദയാത്രക്കായാണ്  വയനാട്ടിലെത്തിയത്. അപകടത്തിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group