
പാലായിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു ; ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു
കോട്ടയം : പാലായിൽ ഓട്ടോറിക്ഷ മറിഞ്ഞ് വയോധിക മരിച്ചു. പൂഞ്ഞാർ പെരിനിലം തുണ്ടിയിൽ മേരിക്കുട്ടി ദേവസ്യ (78) ആണ് മരിച്ചത്.
പാലാ – ഈരാറ്റുപേട്ട റൂട്ടിൽ പനക്കപ്പാലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോട് കൂടിയാണ് അപകടം ഉണ്ടായത്.
ബസ്സിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഓട്ടോ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0