
മലപ്പുറം : മലപ്പുറം തിരൂരിൽ ചമ്രവട്ടം പാലത്തിന് അടുത്ത് ബൈക്ക് മറിഞ്ഞ് അപകടം. ഇന്ന് പുലർച്ചയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ പരിക്കേറ്റ രണ്ട് പേരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഒരാൾ മരിച്ചു. മരണപ്പെട്ടത് വയനാട് സ്വദേശിയായ അജ്മൽ (21) ആണെന്ന് തിരിച്ചറിഞ്ഞു. മരിച്ചയാളുടെ മൃതദേഹം തിരൂർ ജില്ലാ ആശുപത്രി (DH) മോർച്ചറിയിലേക്ക് മാറ്റി.
പരിക്കേറ്റയാളെ ആദ്യം അടുത്തുള്ള ഇമ്പിച്ചി ബാവ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group