ളായിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Spread the love

ചങ്ങനാശേരി : ളായിക്കാട് കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി ളായിക്കാട് വടക്കേക്കര വലിയപറമ്പിൽ അബ്‌ദുൾ ഖാദറിന്റെ (സന്തോഷ്) മകൻ മുഹമ്മദ് സുഹൈൽ (അപ്പു-26) ആണ് മരിച്ചത്.

video
play-sharp-fill

ഞായറാഴ്ച രാത്രി 12 മണിയ്ക്ക് ശേഷം എംസി റോഡിൽ ചങ്ങനാശേരി ളായിക്കാട് ഭാഗത്തായിരുന്നു അപകടം.

തിരുവല്ലയിൽ നിന്നും വീട്ടിലേയ്ക്ക് വരികയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ കാർ ഇടിയ്ക്കുകയായിരുന്നു.  യുവാവിനെ ഉടൻ തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചങ്ങനാശേരി ജനറൽ ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്ക്‌കാരം പിന്നീട് വടക്കേക്കര മുഹിയുദ്ധീൻ പള്ളിയിൽ. മാതാവ് – ജുമൈലത്ത്.